Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

സവർക്കർക്ക് പിൻ‌ഗാമികളുണ്ട്; മോദിയുടെ വിജയം ഇങ്ങനേയും ആഘോഷിക്കാം, വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത് ബിജെപി പ്രവർത്തകർ

രാമ ഷൂ ലോൻഡ്രി എന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷ് ഹരിയാലെയാണ് വഴിപോക്കർക്ക് സൗജന്യമായി ഷൂ പോളിഷ് ചെയ്തു നൽകിയത്.

Indore
, വെള്ളി, 31 മെയ് 2019 (11:13 IST)
ലോക്സഭ തെരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും മികച്ച വിജയം വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത് ആഘോഷിച്ച് ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകർ. മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്നലെയാണ് ഇന്‍ഡോറിലെ റാഡിസണ്‍ ചൌക്കിൽ ഷൂ മിനുക്കി നല്‍കിയുള്ള ആഘോഷം നടന്നത്.
 
രാമ ഷൂ ലോൻഡ്രി എന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷ് ഹരിയാലെയാണ് വഴിപോക്കർക്ക് സൗജന്യമായി ഷൂ പോളിഷ് ചെയ്തു നൽകിയത്. നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും വിജയിപ്പിച്ചതിനുള്ള നന്ദിസൂചകമായിട്ടാണ് താൻ ഇത്തരത്തിൽ സൗജന്യ സേവനം നടത്തിയതെന്ന് ഹരിയാലെ പറയുന്നു.
 
എന്നാൽ മുകേഷ് ഹര്യാലെയുടെയും സംഘത്തിന്റെയും ഒപ്പമിരുന്ന് വഴിപോക്കരുടെ ഷൂ പോളിഷ് ചെയ്ത ബിജെപി കൗണ്‍സിലറായ സഞ്ചയ് കട്ടാരിയയാണ് കൂടുതൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്.
 
ഒരു തൊഴിലിനെയും ചെറുതായി കാണാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കട്ടാരിയ മാധ്യമങ്ങളോട് പറഞ്ഞു. സ്വച്ഛ് ഭാരത് എന്ന ആശയം യാഥാര്‍ഥ്യമാക്കാനായി മോദി സ്വയം ചൂലെടുത്ത് ഇറങ്ങുകയായിരുന്നുവെന്നും വിഐപി സംസ്കാരം മോദി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്.  ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിന്റെ കൊലപാതകം; എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ സ്റ്റേ