Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു, എല്ലാം നാടിനു വേണ്ടി’- മോദി കേരളത്തെ കൈവിടില്ലെന്ന് ജയശ്രീ

‘കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു, എല്ലാം നാടിനു വേണ്ടി’- മോദി കേരളത്തെ കൈവിടില്ലെന്ന് ജയശ്രീ
, വ്യാഴം, 30 മെയ് 2019 (18:12 IST)
ബിജെപിയുടെ രണ്ടാം സർക്കാർ അധികാരത്തിലേറുകയാണ്. കേരളത്തിൽ നിന്നും വി മുരളീധരൻ സഭയിൽ എത്തും. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വിജയമാണ് മുരളീധരന്‍റെ മന്ത്രിസ്ഥാനമെന്ന് മുരളീധരന്റെ ഭാര്യ ജയശ്രീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  
 
മന്ത്രിസ്ഥാനം ഏറെ സന്തോഷം തരുന്നുവെന്നും നരേന്ദ്ര മോദി കേരളത്തെ കൈവിടില്ലെന്നും ജയശ്രീ പറയുന്നു.  നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്‍റെ സൂചനയായാണ് മോദി ടീമിന്‍റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നത്.  
 
സ്വന്തമായി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേദന എന്ന സംഘടന രൂപീകരിച്ചാണ് താൻ പൊതു രംഗത്ത് പ്രവർത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്‍റെ മന്ത്രി സ്ഥാനമെന്ന് വി മുരളീധരന്‍ ദില്ലിയില്‍ നിന്ന് പ്രതികരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറവി രോഗം ബാധിച്ച അമ്മയെ ബലാത്സംഗം ചെയ്ത് മകൻ; കൊല്ലത്തെ ജനങ്ങൾ ഞെട്ടലിൽ