Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും മത്സരിക്കും

Bjp Election India News

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 മാര്‍ച്ച് 2024 (19:00 IST)
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും മത്സരിക്കും. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ കൊടുത്ത കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയത് ! ആറ് ഗ്രാമില്‍ താഴെയെന്ന് റിപ്പോര്‍ട്ട്