Select Your Language

Notifications

webdunia
webdunia
webdunia
webdunia

7 തവണ സമൻസ് അയച്ചിട്ടും പ്രതികരണമില്ല, നടി ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശം

7 തവണ സമൻസ് അയച്ചിട്ടും പ്രതികരണമില്ല, നടി ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശം

അഭിറാം മനോഹർ

, വ്യാഴം, 29 ഫെബ്രുവരി 2024 (19:03 IST)
എംപിയും ചലച്ചിത്ര താരവുമായ നടി ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതിയുടെ ഉത്തരവ്. യുപി കോടതിയുടേതാണ് നടപടി. തെരെഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസില്‍ 7 തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് ആറിനകം നടിയെ ഹാജരാക്കാനാണ് ഉത്തരവ്.
 
1994ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് നടി രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്നും ലോക്‌സഭയിലെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ടപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയായ രാഷ്ട്രീയ ലോക് മഞ്ചിലേക്ക് ജയപ്രദ മാറിയിരുന്നു. തെരെഞ്ഞെടുപ്പില്‍ വിജയിക്കാനാവതെ വന്നപ്പോള്‍ അമര്‍ സിംഗിനൊപ്പം നടി ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ഇവിടെയും വിജയിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് 2019ല്‍ താരം ബിജെപിയില്‍ ചേര്‍ന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിയുവിൽ വച്ച് യുവതിയെ മയക്കിയ ശേഷം പീഡിപ്പിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് കസ്റ്റഡിയിൽ