ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം കോണ്‍ഗ്രസിന് 2.45 കോടിരൂപ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് സംഭാവനകളില്‍ വലിയ അന്തരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഈ കണക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
20000 രൂപയില്‍ കൂടിയ സംഭാവന കണക്കാണ് പുറത്തുവിട്ടിട്ടുള്ളത്. അതേസമയം സംഭാവനകളില്‍ ആം ആദ്മി പാര്‍ട്ടിക്ക് 75 ലക്ഷം രൂപയാണ് ലഭിച്ചത്. ബിജെപിക്ക് കോര്‍പ്പറേറ്റ് കമ്പനികളും കരാറുകാരുമാണ് പണം നല്‍കിയത്. ദേശീയപാതയുടെയും പാലങ്ങളുടെയും കരാറുകാരായ ദിനേശ്ചന്ദ്ര അഗര്‍വാള്‍ 30 കോടി രൂപയാണ് സംഭാവനയായി നല്‍കിയത്.
അതേസമയം കോണ്‍ഗ്രസിന് ലഭിച്ച സംഭാവനകളില്‍ കൂടുതലും സ്വന്തം പാര്‍ട്ടി നേതാക്കളും എംഎല്‍എമാരുമാണ് നല്‍കിയത്. ഗുജറാത്തിലെ സംഭാവനകളുടെ എണ്ണം 2153 ആണ്. ഇതില്‍ 2133 സംഭാവനകളും ബിജെപിക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 36 സംഭാവനകളാണ് ലഭിച്ചത്.