Gujarat Titans: സിറാജ് തീ തന്നെ; ഗുജറാത്തിനു ജയം
ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗിന്‍ (43 പന്തില്‍ 63) അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു
Gujarat Titans: വീണ്ടും മുഹമ്മദ് സിറാജ് തീ തുപ്പി, ഗുജറാത്ത് ടൈറ്റന്‍സിനു സീസണിലെ മൂന്നാം ജയം. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ചു.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 20 പന്തുകളും ഏഴ് വിക്കറ്റും ശേഷിക്കെ ജയം സ്വന്തമാക്കി.
ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗിന്‍ (43 പന്തില്‍ 63) അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. വാഷിങ്ടണ്‍ സുന്ദര്‍ 29 പന്തില്‍ 49 റണ്‍സെടുത്തു. ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ് 16 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു.
മുഹമ്മദ് സിറാജിന്റെ ബൗളിങ് കരുത്താണ് വെടിക്കെട്ട് ബാറ്റിങ് നിരയുള്ള ഹൈദരബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. പ്രസിത് കൃഷ്ണയ്ക്കും സായ് കിഷോറിനും രണ്ട് വീതം വിക്കറ്റുകള്‍. നിതീഷ് റെഡ്ഡി (34 പന്തില്‍ 31), ഹെന്റിച്ച് ക്ലാസന്‍ (19 പന്തില്‍ 27)), പാറ്റ് കമ്മിന്‍സ് (ഒന്‍പത് പന്തില്‍ പുറത്താകാതെ 22) എന്നിവരാണ് ഹൈദരബാദിനു വേണ്ടി ചെറുതായെങ്കിലും പൊരുതിയത്.
നാല് കളികളില്‍ നിന്ന് ഒന്‍പത് വിക്കറ്റുകളാണ് സിറാജിന്റെ നേട്ടം. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമന്‍. നാല് കളികളില്‍ നിന്ന് പത്ത് വിക്കറ്റുള്ള നൂര്‍ അഹമ്മദാണ് ഒന്നാമത്.
നാല് കളികളില്‍ നിന്ന് മൂന്ന് ജയവുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാമതും അഞ്ചില്‍ നാലിലും തോറ്റ ഹൈദരബാദ് ഏറ്റവും അവസാന സ്ഥാനത്തുമാണ്.
ഐപിഎല്ലില്‍ ഇന്ന്: മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (രാത്രി 7.30 ന്, മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍)