മുംബൈ ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരന്‍മാരുടെ പാര്‍ട്ടിയാണെന്നും മമത കുറ്റപ്പെടുത്തി.
മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും മസിൽ പവറല്ലെന്നും അവർ പറഞ്ഞു. ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരെ എല്ലാവരും ഒരുമിച്ച് നിന്നാൽ വിജയം സുനിശ്ചിതമാണെന്നും മമത കൂട്ടിച്ചേർത്തു.