Webdunia - Bharat's app for daily news and videos

Install App

Kangana Ranaut: 91 കോടിയുടെ ആസ്തി, സ്വർണം മാത്രം 5 കോടി, ലക്ഷ്വറി കാറുകൾ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി കങ്കണ

അഭിറാം മനോഹർ
ബുധന്‍, 15 മെയ് 2024 (14:38 IST)
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്. തിരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന നാമനിര്‍ദേശപത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. 91 കോടിയിലധികം രൂപയുടെ ആസ്തിയാണ് തനിക്കുള്ളതെന്നാണ് കങ്കണ സാക്ഷ്യപ്പെടുത്തിയത്.
 
 5 കോടിയോളം മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍, 50 ലക്ഷം വില വരുന്ന 60 കിലോ വെള്ളി, 3 കോടി രൂപ മൂല്യം വരുന്ന ഡയമണ്ട് ആഭരണങ്ങളും കങ്കണയ്ക്കുണ്ട്. മുംബൈയിലെ ബാന്ദ്രയിലും ചണ്ഡിഗഡിലെ സിരാക്പുരിലും ഹിമാചലിലെ മണാലിയിലും കങ്കണയ്ക്ക് വസ്തുക്കളുണ്ട്. ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റ് 23.98 കോടി രൂപ മൂല്യമുള്ളതാണ്. മണാലിയിലേത് 7.97 കോടി രൂപയും. എ മെഴ്‌സിഡസ് ബെന്‍സ്, ഒരു ബിഎംഡബ്യു അടങ്ങുന്ന 3.91 കോടിയുടെ ലക്ഷ്വറി കാറുകള്‍ താരത്തിന് സ്വന്തമായുണ്ട്. സ്റ്റോക് മാര്‍ക്കറ്റില്‍ 21 ലക്ഷം രൂപയും താരത്തിനുണ്ട്. പ്ലസ് ടു വിദ്യഭ്യാസമാണ് കങ്കണയ്ക്കുള്ളത്. കങ്കണക്കെതിരെ മുംബൈയിലെ 2 പോലീസ് സ്റ്റേഷനുകളില്‍ 2 കേസുകളുണ്ടെങ്കിലും ഒന്നിലും പ്രതി ചേര്‍ത്തിട്ടില്ല. മാണ്ഡിയില്‍ അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പമെത്തി ഇന്നലെയാണ് കങ്കണ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ജൂണ്‍ ഒന്നിനാണ് മാണ്ഡിയില്‍ തെരെഞ്ഞെടുപ്പ് നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments