Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി തരംഗമില്ല, വെറുതെയിരുന്നാൽ പണിപാളുമെന്ന് ബിജെപി സ്ഥാനാർഥി, പ്രചാണായുധമാക്കി പ്രതിപക്ഷം

Navneet rana

അഭിറാം മനോഹർ

, വ്യാഴം, 18 ഏപ്രില്‍ 2024 (18:18 IST)
ലോകസഭാ തെരെഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നവനീത് റാണയുടെ പ്രസ്താവന ചര്‍ച്ചയാക്കി പ്രതിപക്ഷ കക്ഷികള്‍.നവനീത് പറഞ്ഞത് സത്യമായ കാര്യമാണെന്നും വോട്ടര്‍മാരുടെ മാനസികാവസ്ഥയാണ് പ്രതിഫലിച്ചതെന്നും പ്രതിപക്ഷമായ മഹാവികാസ് അഘാഡി പരിഹസിച്ച്. തിങ്കളാഴ്ച അമരാവതിയിലെ തിരെഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു നവനീത് റാണയുടെ വിവാദപ്രസംഗം.
 
പഞ്ചായത്ത് തിരെഞ്ഞെടുപ്പ് പോലെ ലോകസഭാ തിരെഞ്ഞെടുപ്പിനെ കാണണം. ഉച്ചയ്ക്ക് 12 മണിക്കകം എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ വെറുതെ ഇരിക്കരുത്. 2019ലും മോദി തരംഗം ഉണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഞാന്‍ അന്ന് ജയിച്ചു. നവനീത് റാണ പറഞ്ഞു. 2019ല്‍ എന്‍സിപി പിന്തുണയോടെ മത്സരിച്ച നവനീത് റാണ പിന്നീടാണ് ബിജെപിയില്‍ ചേര്‍ന്നത്. വീഡിയോ വൈറലായതോടെയാണ്‍1 എന്‍സിപി ശരദ് പവാര്‍ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും രംഗത്ത് വന്നത്. റാണയുടെ പ്രസംഗം ബിജെപി അണികളെ പരിഭ്രാന്തരാക്കിയെന്നും സംസ്ഥാനത്തെ 45 സീറ്റിലും പ്രതിപക്ഷം വിജയിക്കുമെന്നും ശിവസേന പറഞ്ഞു. പ്രസംഗം വിവാദമായതോടെ നവനീത് റാണ തിരുത്തുമായി രംഗത്തെത്തി.
 
വീഡിയോ എഡിറ്റ് ചെയ്ത് പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യത്ത് മോദിയുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ലോകസഭയില്‍ ഇത്തവണ എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്നും നവനീത് റാണ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകൾക്ക് ആശ്വാസം