Select Your Language

Notifications

webdunia
webdunia
webdunia
webdunia

6.46 കോടിയുടെ വീട്, സ്വന്തമായി കാറില്ല: കുമാരസ്വാമിക്കും ഭാര്യയ്ക്കുമുള്ളത് 217.21 കോടിയുടെ ആസ്തി

Kumaraswami

അഭിറാം മനോഹർ

, വെള്ളി, 5 ഏപ്രില്‍ 2024 (17:18 IST)
Kumaraswami
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കും ഭാര്യയ്ക്കുമുള്ളത് 217.21 കോടിയുടെ സ്വത്തുക്കള്ളെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍. ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
 
ഭാര്യയും മുന്‍ എംഎല്‍എയും കൂടിയായ അനിതയ്ക്ക് മൊത്തം 154.39 കോടിയുടെ ആസ്തിയാണുള്ളത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകന്‍ കൂടിയായ കുമാരസ്വാമിക്ക് 54.65 കോടിയുടെ ആസ്തിയാണുള്ളത്. കുമാരസ്വാമിക്ക് സ്വന്തമായി കാറില്ല. 12.55 ലക്ഷം രൂപയുടെ ട്രാക്ടറാണുള്ളത്. ഭാര്യയ്ക്ക് 11.15 ലക്ഷം രൂപയുടെ കാറുണ്ട്. കുമാരസ്വാമിയുടെ കൈവശം 47.06 ലക്ഷത്തിന്റെ സ്വര്‍ണവും 2.60 ലക്ഷം രൂപ വിലവരുന്ന വജ്രവും 37.48 കോടിയുടെ കൃഷിഭൂമിയും 6.46 കോടിയുടെ വീടുമുണ്ട്. അനിതയ്ക്ക് 28.38 കോടി രൂപയുടെ കൃഷിഭൂമിയും 35.69 കോടി രൂപയുടെ രണ്ട് വാണിജ്യകെട്ടിടങ്ങളും ഉള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ കണ്ടിരിക്കേണ്ട മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഇവയാണ്