Webdunia - Bharat's app for daily news and videos

Install App

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ഓപ്പറേഷന്‍ സിന്ദുറുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 14 മെയ് 2025 (16:25 IST)
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി. മധ്യപ്രദേശിലെ ബിജെപി നേതാവും ഗോത്രക്ഷേമ വകുപ്പ് മന്ത്രിയുമായ വിജയ് ഷായാണ് മാപ്പ് പറഞ്ഞത്. ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ഓപ്പറേഷന്‍ സിന്ദുറുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഭീകരവാദികളുടെ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരിയെ ഇന്ത്യയുടെ വ്യോമസേനയുടെ വിമാനത്തില്‍ അയച്ചത് അവരുടെ അഹങ്കാരം നശിപ്പിക്കാനും അവരെ ഒരു പാഠം പഠിപ്പിക്കുവാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്. 
 
ഇതു വലിയ വിവാദമായി. പിന്നാലെയാണ് വിജയ് ഷാ ക്ഷമാപണവുമായി എത്തിയത്. അവര്‍ നമ്മുടെസഹോദരിമാരെ വിധവകളാക്കി. അതിനാല്‍ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ മോദിജീ അവരുടെ സമുദായത്തില്‍ നിന്നുള്ള സഹോദരി അയച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും പൊതുസമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ നിരവധി ഉണ്ടായി. 
 
സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നെന്നും സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് കഴിയില്ലെന്നും തന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

അടുത്ത ലേഖനം
Show comments