അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാര്‍; പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കും

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ജൂണ്‍ 2025 (13:50 IST)
അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാര്‍. പരിശോധനയ്ക്കായി ഇതിനെ വിദേശത്തേക്ക് അയക്കും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും. ബ്ലാക്ക് ബോക്‌സ് വാഷിംഗ്ടണ്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലേക്ക് അയയ്ക്കുമെന്നാണ് സൂചന. അപകടത്തെ പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്നാണ് ലഭിക്കുക. 
 
വിമാനത്തിന്റെ ഉയരം, വേഗത, വോയിസ് റെക്കോര്‍ഡര്‍, ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ തുടങ്ങിയവ ബ്ലാക്ക് ബോക്‌സിലാണ് ഉള്ളത്. വിമാനത്തിന്റെ വാല്‍ഭാഗത്താണ് ഈ ബോക്‌സുകള്‍ കാണപ്പെടുന്നത്. അതേസമയം വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ലെന്ന് അപകടത്തില്‍ പ്രത്യേകം നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസറായ ഗുജറാത്ത് കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് വിജയന്‍ പറഞ്ഞു. ശരീരത്തോട് പറ്റിപ്പിടിച്ച് ഒരു നൂല്‍ ആണെങ്കിലും അത് ബന്ധുക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 
പ്രിയപ്പെട്ടവരുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ സ്വീകരിക്കാന്‍ എത്തുന്നവരെ ആശ്വസിപ്പിക്കാന്‍ സൈക്കോളജിസ്റ്റുകളെവരെ അണിനിരത്തിയിട്ടുണ്ടെന്നും വളരെ വൈകാരികമായ ജോലിയാണ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഹമ്മദാബാദ് വിമാനാപകടത്തില്‍ 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

അടുത്ത ലേഖനം
Show comments