ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ സ്ഫോടനം; ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടു, അഞ്ച് പേർ ചികിത്സയിൽ

വ്യാഴം, 23 ഓഗസ്റ്റ് 2018 (16:16 IST)
കൊൽക്കത്ത: ബംഗാളിലെ തൃണമൂൽ കോൺസ് ഓഫീസിലുണ്ടായ സ്ഫോടനത്തിൽ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടു. വെസ്റ്റ് മിട്നാപൂർ ജില്ലയിലെ പാർട്ടി ഓഫീസിലാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു.  
 
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.
പാർട്ടി ഓഫീസിൽ രാവിലെ 10 മണിയോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. 
സ്ഫോടനം ഉണ്ടകാനുള്ള കാരണം ഇതേവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് വിശധമായ അന്വേഷണം ആരംഭിച്ചു. 
 
സ്ഫോടനമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ലെന്നും. പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പ്രദ്യുത് ഘോഷ് പ്രതികരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രളയത്തിന്റെ പൂർണ ഉത്തരവാദി മുഖ്യമന്ത്രിയും സർക്കാരുമാണ്, ദുരന്തം മനുഷ്യനിർമിതമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്