വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി: ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി

ചെന്നൈയിലെ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (08:40 IST)
വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി ഉണ്ടായതിന് പിന്നാലെ ബോംബ് സ്‌ക്വാഡെതി പരിശോധന നടത്തി. ചെന്നൈയിലെ നീലാഗ്രയിലെ വീടിനാണ് ബോംബ് ഭീഷണി ഉണ്ടായത്. പിന്നാലെ ബോംബ് സ്‌ക്വാഡ് രാത്രിയില്‍ വീട്ടിലെത്തി പരിശോധന നടത്തി. കരൂര്‍ റാലി ദുരന്തം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും മൗനം തുടരുകയാണ് വിജയ്. 
 
അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചു. വിജയ് എക്‌സില്‍ പങ്കുവെച്ച കുറുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരൂര്‍ റാലി ദുരന്തത്തില്‍ മരണം 41 ആയി. 50 പേര്‍ ചികിത്സയില്‍ തുടരുകയാണ്. തമിഴ് വെട്രികഴകം പ്രസിഡന്റ് വിജയ് നടത്തിയ റാലിയില്‍ തിരക്കിലും തിരക്കിലും പെട്ടാണ് ഇത്രയധികം പേര്‍ മരണപ്പെട്ടത്. 55 പേര്‍ ആശുപത്രി വിട്ടതായും വിവരമുണ്ട്. ചികിത്സയിലുള്ളവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
 
മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കും. ദുരന്തത്തിന്റെ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ടിവികെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments