ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. അസര്‍ബൈജാന്റെ ആകാശപരിധിയിലെത്തിയ ബോയിങ് 777 വിമാനമാണ് തിരിച്ചിറക്കി പരിശോധന നടത്തിയത്. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പുറപ്പെട്ട വിമാനമാണ് രാവിലെ പത്തരയോടെ തിരികെ മുംബൈയിലെത്തിയത്.
വിമാനത്തില്‍ 33 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് താമസ ഭക്ഷണസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ പ്രതികരിച്ചു. വിമാനം ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചുമണിക്ക് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.