തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരള പോലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ രണ്ടിടത്തും പോലീസും ബോംബ് സ്‌കോഡും പരിശോധന നടത്തി. 4 മണിക്കൂറോളം പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
തെലുങ്കാനയില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം വ്യാജ ഭീഷണി സന്ദേശം അയച്ച ആളിനെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പിടികൂടാന്‍ പോലീസ് സംഘം തെലുങ്കാനയിലേക്ക് പോകും. തിരുവനന്തപുരത്ത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ബോംബ് ഭീഷണി സന്ദേശം എത്തുന്നത്.
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് പിന്‍വശത്തുള്ള ഹോട്ടലില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നെങ്കിലും വ്യാജ ബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.