ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി സന്ദേശം. കോമ്രേഡ് പിണറായി വിജയന്‍ എന്ന ഇ മെയിലില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 3 മണിക്ക് ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് ഭീഷണിസന്ദേശത്തില്‍ പറയുന്നത്.
കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്നും മൂന്ന് മണിക്ക് സ്‌ഫോടനം സംഭവിക്കുമെന്നുമാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സന്ദേശം ലഭിച്ചയുടന്‍ തന്നെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.