Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശി തരൂർ ഉൾപ്പടെ എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് യുപി പൊലീസ്

ശശി തരൂർ ഉൾപ്പടെ എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് യുപി പൊലീസ്
, വെള്ളി, 29 ജനുവരി 2021 (08:07 IST)
ലക്നൗ: കോൺഗ്രസ്സ് നേതാവും എംപിയുമായ ശശി തരൂർ, മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി എന്നിവരടക്കം എട്ട് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പൊലീസ് കേസെടുത്തു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നാണ് കേസ്. മധ്യ ഡൽഹിയിൽ കർഷകൻ മരിച്ച സംഭവത്തിൽ തെറ്റിധാരണ പരത്തി എന്ന് ആരോപിച്ചാണ് കേസ്. മൃണാശ് പാണ്ഡെ, വിനോദ് കെ ജോസ് എന്നീ മാധ്യമ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 153(എ), 153(ബി) 124(എ) 120 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; വെടിവച്ചുകൊന്നാലും സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്