ഒരു കോടിക്ക് താഴെയുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 60 ദിവസത്തെ ഇളവ്; ആര്‍ ബി ഐ വിജ്ഞാപനമിറക്കി
വായ്‌പകള്‍ തിരിച്ചടയ്ക്കുന്നതിന് 60 ദിവസത്തെ ഇളവ്
വായ്പ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ ദിവസം അനുവദിച്ച് നല്കി റിസര്‍വ് ബാങ്ക്. ഒരു കോടിയും അതിനു താഴെയുമുള്ള വായ്പകള്‍ തിരിച്ചടക്കുന്നതിന് 60 ദിവസം കൂടി ഇളവ് അനുവദിച്ച് ആണ് ആര്‍ ബി ഐ വിജ്ഞാപനമിറക്കിയത്.
നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കുടിശ്ശികയാകുന്ന ചെറുകിട വായ്‌പകളെല്ലാം പുതിയ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടും. കൃഷി, കാര്‍, ഭവനം, ബിസിനസ്, പേഴ്സണല്‍ കുടിശിക വായ്‌പകള്‍ക്ക് ഇത് ബാധകമാണ്.
അതേസമയം, കൃഷിക്ക് ആവശ്യമായ വിത്തു വാങ്ങുന്നതിന് 500 രൂപയുടെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രം കര്‍ഷകര്‍ക്ക് അനുമതി നല്കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ കര്‍ഷകരെ ലക്‌ഷ്യമിടുന്നതാണ് ഈ തീരുമാനം. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വ്യാപാരികള്‍ക്ക് കൂടുതല്‍ ഇളവ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു.