Webdunia - Bharat's app for daily news and videos

Install App

അംബേദ്കറുടെ ചെറുമകന്‍ അയോധ്യരാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണം നിരസിച്ചു; മുത്തച്ഛന്റെ മുന്നറിയിപ്പ് ഓര്‍മിപ്പിച്ച് പ്രകാശ് അംബേദ്കര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 ജനുവരി 2024 (10:55 IST)
prakash ambedkar
അയോധ്യരാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണം നിരസിച്ച് അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിനും മുകളില്‍ വിശ്വാസപ്രമാണങ്ങള്‍ സ്ഥാപിച്ചാല്‍ അത് നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുമെന്ന് തന്റെ മുത്തച്ഛന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രകാശ് അംബേദ്കര്‍ പറഞ്ഞു. അയോധ്യരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതായി കഴിഞ്ഞ ദിവസമാണ് പ്രകാശ് അംബേദ്കര്‍ പറഞ്ഞത്. 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കില്ല. കാരണം ഇത് തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി ബിജെപി- ആര്‍എസ്എസ് എറ്റെടുത്തിരിക്കുകയാണ്. അതിനാല്‍ തന്നെ മുത്തച്ഛന്റെ മുന്നറിയിപ്പ് ഞാന്‍ മനസിലാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രകാശ് അംബേദ്കര്‍ ഇക്കാര്യം കുറിച്ചത്. 

ALSO READ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കും
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് വലിയ പ്രചരണമാണ് ബിജെപി നല്‍കുന്നത്. കഴിഞ്ഞ ദിവസം നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ക്ക് അയോധ്യയിലെ അക്ഷതം നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശാസ്ത്രീയം: തെരുവ് നായ്ക്കള്‍ക്കെതിരായ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മൃഗാവകാശ സംഘടനകള്‍

നിര്‍ധന രോഗികള്‍ക്ക് ആര്‍സിസിയില്‍ സൗജന്യ റോബോട്ടിക് സര്‍ജറി; എല്‍ഐസിയുമായി ധാരണയായി

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

ഇന്ത്യക്ക് ചുമത്തിയ അധികത്തീരുവ; പണി കിട്ടിയത് റഷ്യയ്ക്ക് കൂടിയെന്ന് ട്രംപ്

അമേരിക്കന്‍ മണ്ണില്‍ വച്ചുള്ള പാക്കിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

അടുത്ത ലേഖനം
Show comments