‘മുത്തലാഖ് നിരോധന ബില്‍ സ്ത്രീകളെ പരിഗണിക്കാതെയാണ് പാസാക്കിയത്’: വൃന്ദാ കാരാട്ട്

മുത്തലാഖ്; സ്ത്രീകളെ പരിഗണിക്കാതെയാണ് ബില്ല് പാസാക്കിയതെന്ന് ആരോപണവുമായി വൃന്ദാ കാരാട്ട്

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (09:14 IST)
മുത്തലാഖ് ബില്ലിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് രംഗത്ത്. സ്ത്രീകളെ പരിഗണിക്കാതെയാണ് ബില്ല് പാസാക്കിയെതെന്ന് വൃന്ദാ കാരാട്ട് ആരോപിച്ചു. മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു.
 
മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത്  ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് ഇന്നലെ പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ചത്.  മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്‌നമാണെന്നും നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 
 
അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
 
മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു; ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കും

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

അടുത്ത ലേഖനം
Show comments