Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

പാക് സൈനികര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് പൂര്‍ണ്ണകുമാര്‍ വെളിപ്പെടുത്തി.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 മെയ് 2025 (13:05 IST)
പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണംകുമാര്‍ ഷായ്ക്ക് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 23നാണ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് പാക്കിസ്ഥാന്‍ ജവാനെ കസ്റ്റഡിയിലെടുത്തത്. പാക് സൈനികര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് പൂര്‍ണ്ണകുമാര്‍ വെളിപ്പെടുത്തി. 
 
ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഉറങ്ങാനും പല്ലുതേക്കാനും അനുവദിച്ചില്ല. നിരന്തരം ചീത്ത വിളിക്കുകയും ചെയ്തു. മൂന്നു സ്ഥലത്ത് മാറ്റി മാറ്റി പാര്‍പ്പിച്ചു. സൈനിക വേഷങ്ങളില്‍ അല്ലാതെ സാധാരണ വേഷത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ബിഎസ്എഫിന്റെ സേനാവിന്യാസത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ചില ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരും ചോദിച്ചു. എന്നാല്‍ അത്തരം വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നാണ് ഇയാള് പറഞ്ഞതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
 
ഇദ്ദേഹത്തെ കഴിഞ്ഞദിവസമാണ് പാക്കിസ്ഥാന്‍ മോചിപ്പിക്കുന്നത്. ഏപ്രില്‍ 23ന് പഞ്ചാബ് നിന്ന് അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം.
 
ഇന്നലെ രാവിലെ പത്തരയോടെ പ്രോട്ടോകോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ-അട്ടാരി അതിര്‍ത്തി വഴിയാണ് ഇദ്ദേഹത്തെ കടത്തിവിട്ടത്. പകല്‍കാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നപ്പോഴാണ് ഇദ്ദേഹം പാകിസ്താന്റെ പിടിയിലായത്. പാക് റേഞ്ചേഴ്സാണ് ഇദ്ദേഹത്തെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

അടുത്ത ലേഖനം
Show comments