അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്.
അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍. പാക് റേഞ്ചേഴ്‌സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് ജവാനെ സൈന്യം കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം.
സീറോ ലൈന്‍ കഴിഞ്ഞ് 30 മീറ്റര്‍ അകലെ വച്ചാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യന്‍ സൈന്യത്തിലെയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥര്‍ ഫ്‌ലാഗ് മീറ്റിംഗ് ആരംഭിച്ചു. ഇരു രാജ്യങ്ങളും സമീപകാലത്ത് ഏറ്റവും സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് സംഭവം നടക്കുന്നത് എന്നത് പ്രശ്‌നം ഗുരുതരമാക്കുന്നു.
അതേസമയം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്രം. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പ്രകാരം നടപടി എക്‌സിന്റേതാണ് നടപടി. ഗവണ്‍മെന്റ് ഓഫ് പാക്കിസ്ഥാന്‍ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. സിന്ധുനദീജല കരാര്‍ റദ്ദാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ പാക് എക്‌സ് അക്കൗണ്ടുകള്‍ നിരോധിച്ചത്.