ജിയോ ഉപഭോക്‍താക്കള്‍ ഞെട്ടലില്‍; ബിഎസ്എൻഎല്ലിന്റെ ഓഫര്‍ പെരുമഴ - 36 രൂപയ്‌ക്ക് എത്ര ജിബി ലഭിക്കുമെന്ന് അറിയാമോ ?
ബിഎസ്എൻഎല്ലിന്റെ ഓഫര്‍ പെരുമഴ; ജിയോ ഉപഭോക്‍താക്കള്‍ ഞെട്ടലില്‍
റിലയന്‍സ് ജിയോ തുടക്കം കുറിച്ച ടെലികോം മേഖലയിലെ മത്സരത്തിന് ഒപ്പമെത്താന്‍ രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ രംഗത്ത്. 3 ജി ഇന്റർനെറ്റ് നിരക്കുകൾ കുത്തനെ കുറച്ചു കൊണ്ടാണ് ബിഎസ്എന്‍എല്‍ കളം പിടിക്കാന്‍ ശ്രമിക്കുന്നത്.
സ്പെഷ്യൽ താരിഫ് വൗച്ചർ പ്രകാരമാണ് ഡേറ്റാ ഓഫറുകൾ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 36 രൂപയ്‌ക്ക് ഒരു ജിബി 3ജി ഡേറ്റയും 78 രൂപയ്‌ക്ക് രണ്ടു ജിബി ഡേറ്റയും ഉപയോഗിക്കാം.
291 പ്ലാനിൽ 28 ദിവസത്തേക്ക് എട്ടു ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. നിലവിൽ 291 രൂപയ്‌ക്ക് രണ്ടു ജിബി ഡേറ്റയാണ് നൽകുന്നത്.
അതേസമയം, ജിയോയുടെ പൊരുതാന്‍ ഐഡിയയും വോഡാഫോണും കൈകോര്‍ക്കുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതിനിടെ വന്‍ ഓഫറുകളുമായി എയര്‍ടെല്ലും രംഗം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.