Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിക്കായി ചോദ്യപേപ്പർ മോഷ്‌ടിച്ച യുവാവ് അറസ്‌റ്റില്‍; പൊലീസിനെ ഭയന്ന് പെണ്‍കുട്ടി മുങ്ങി

police
അലിഗഢ് , ചൊവ്വ, 28 മെയ് 2019 (17:26 IST)
കാമുകിക്കായി പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ യുവാവ് അറസ്‌റ്റില്‍. ഉത്തർപ്രദേശിലെ ബിഎസ്‌പി യുവനേതാവ് ഫിറോസ് ആലം അകാ രാജയാണ് പിടിയിലായത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പെണ്‍കുട്ടി ഒളിവില്‍ പോയി.

പരീക്ഷയ്‌ക്ക് മുമ്പ് ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് കാമുകിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും അത് പ്രകാരമാണ് കൃത്യം നടത്തിയതെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു.

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ എംബിഎ പരീക്ഷാപേപ്പറാണ് ചോര്‍ത്തിയത്. ഇവിടുത്തെ ജോലിക്കാരനായ ഇർഷാദ് ചോദ്യപേപ്പറിന്റെ പകര്‍പ്പ് കൈവശപ്പെടുത്തി ഫിറോസിന് നല്‍കുകയായിരുന്നു.

ചോദ്യപേപ്പര്‍ നല്‍കിയാല്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലി സ്ഥിരപ്പെടുത്താമെന്ന് ഇര്‍ഷാദിനോട് ഫിറോസ് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് മോഷണം നടന്നത്.

സംഭവത്തില്‍ ഫിറോസിനെ സഹായിച്ച ഹൈദര്‍ എന്നയാളും പിടിയിലായി. ഇയാള്‍ക്ക് ചോദ്യപേപ്പർ ചോർത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നും 2000 രൂപയ്‌ക്കാണ് ഇവര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗളിൽനിന്നുമുള്ള യുവ എംപിമാരുടെ ഗ്ലാമർ ടിക്‌ടോക് വീഡിയോ പങ്കുവച്ച് രാം ഗോപാൽ വർമ