Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ബംഗാളിൽനിന്നുമുള്ള യുവ എംപിമാരുടെ ഗ്ലാമർ ടിക്‌ടോക് വീഡിയോ പങ്കുവച്ച് രാം ഗോപാൽ വർമ

വാർത്ത
, ചൊവ്വ, 28 മെയ് 2019 (17:02 IST)
ബംഗളിൽ നിന്നുമുള്ള യുവ എംപിമാരുടെ ടിക്‌ടോക് വീഡിയോ പങ്കുവച്ച് പരിഹസിക്കുന്ന പരാമർശവുമായി സംവിധായകൻ രാം ഗോപൽ വർമ. തൃണമൂൽ കോൺഗ്രസസ് എം പിമാരായ മിമി ചക്രബർത്തി, നുസ്രത്ത് ജഹാന എന്നിവരുടെ ടിക്ടോക്കിലെ 'ഗ്ലാമർ നൃത്തരംഗം പങ്കുവച്ചുകൊണ്ടായിരുന്നു രാം ഗോപൽ വർമയുടെ പരിഹാസം.
 
'വൗ, ബംഗാളിൽനിന്നുമുള്ള യുവ എമ്പിമാരാണ് മിമി ചക്രബർത്തിയും നുസ്രത്ത് ജഹാനും, ഇന്ത്യ ശരിക്കും പുരോഗനിക്കുകയാണ്. സുന്ദരിമാരായ എം പിമാരെ കാണുമ്പോൾ സന്തോഷം തോന്നു' എന്നായിരുന്നു മിമി ചക്രബർത്തിയുടെയും നുസ്രത്ത് ;ജഹാന്റെയും ടിക്ടോക് വീഡിയോ പങ്കുവച്ചുകൊണ്ട് രാം ഗോപൽ വർമ ട്വീറ്റ് ചെയ്തത്.

ജാദവ്പൂരിൽനിന്നുമാണ് മിമി ചക്രബർത്തി വിജയിച്ചത് ബസിർഹട്ടിൽനിന്നും നുസ്രത്ത് ജഹാനും വിജയിച്ചു. ഒരു ലക്ഷത്തിൽ താഴെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽനിന്നും മൃഗീയ ഭൂരിപക്ഷത്തിലാണ് ഇരുവരും വിജയിച്ചത്. ബംഗാളി സിനിമാ താരങ്ങളായ ഇരുവരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമുതൽ. സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ലൈംഗിക അതിക്രമങ്ങൾ നേരിട്ടിരുന്നു. 

വസ്ത്രമഴിച്ച് വോട്ട് ചോദിച്ചാൽ പോലും നിങ്ങൾക്ക് വോട്ടു നൽകില്ല എന്ന് വരെ സാഹൂഹ്യ മാധ്യമങ്ങളിൽ പലരും പറഞ്ഞു. സൽവാർ ധരിച്ച് പ്രചരണത്തിനെത്തിയ മിമി ചക്രബർത്തിയെ പ്രതിപക്ഷ പാർട്ടികൾ അതിക്ഷേപിച്ചിരുന്നു. ജീൻസ് ധരിച്ചെത്തി വോട്ട് ചോദിച്ചാണ് മിമി എതിർ കക്ഷികൾക്ക് മറുപടി നൽകിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിരിയാണിയില്‍ രക്തം പുരണ്ട ബാന്‍ഡേജ്, ചോദ്യം ചെയ്ത യുവാവിന് ഭീഷണി!