Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ആഗ്രയിൽ ബസ് കനാലിലേക്ക് വീണു; 29 മരണം, നിരവധി പേർക്ക് പരിക്ക്

അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്.

Bus
, തിങ്കള്‍, 8 ജൂലൈ 2019 (08:45 IST)
ആഗ്രയ്‍‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു.പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി.
 
ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യാ ഈസ് മൈ ‘കോണ്ട്രി’: കുട്ടികളെ അക്ഷരം തെറ്റിച്ച് പഠിപ്പിച്ച് ബിജെപി നേതാവ് ജയപ്രദ; വൈറലായി വീഡിയോ