Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുത്തൻ ലുക്ക്, ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് ബൈക്ക് ബ്ലാക്സ്മിത്ത് വിപണിയിലെത്താൻ തയ്യാറെടുക്കുന്നു !

കരുത്തൻ ലുക്ക്, ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് ബൈക്ക് ബ്ലാക്സ്മിത്ത് വിപണിയിലെത്താൻ തയ്യാറെടുക്കുന്നു !
, ചൊവ്വ, 2 ജൂലൈ 2019 (18:15 IST)
ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ ബ്ലാക്ക്‌സ്മിത്ത് തങ്ങളുടെ അദ്യ ഇലക്ട്രിക് ബൈക്കിനെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാക്ക്‌സ്മിത്ത് ബി2 എന്ന ആദ്യ ബൈക്കിന്റെ ടീസർ കമ്പനി പുറത്തുവിട്ടു. ആരെയും അകർഷിക്കുന്ന കരുത്തൻ ഡിസൈനിലുള്ള ബ്ലാക്ക്‌സ്മിത്ത് ബി2വിന്റെ ചിത്രങ്ങൾ വാഹന പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.
 
ബൈക്കിനെ അടുത്ത വർഷം കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. അഞ്ച് കിലോവാട്ട് മോട്ടോറാണ് വാഹനത്തിന്റെ കുതിപ്പിന് കരുത്തേക്കുക 72V ബാറ്ററി പാക്കാണ് മോട്ടോറിന് വേണ്ട വൈദ്യുതി നൽകുന്നത്. 19.44 ബിഎച്ച്‌പി പവറും 96 എന്‍എം ടോര്‍ക്കും ഈ മോട്ടോറിന് സൃഷ്ടിക്കാനാകും.
 
പൂജ്യത്തിൽനിന്നും 50 കിലോമീറ്റർ വേഗത കൈവരിക്കാൻ ബ്ലാക്ക്‌സ്മിത്ത് ബി2വിന് വെറും 3.7 സെക്കൻഡ് മതി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 120 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. മുഴുവൻ ചാർജിൽ സിംഗിൾ ബാറ്ററിപാക്കിൽ 120 കിലോമീറ്ററും ഡബിൾ ബാറ്ററിപാക്കിൽ 240 കിലോമീറ്ററും സഞ്ചരിക്കാൻ ബ്ലാക്ക്‌സ്മിത്തിനാകും. 4 മണിക്കൂറുകൊണ്ട് വഹനം പൂർണ ചാർജ് കൈവരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാർട്ടിക്ക് ചീത്തപപ്പേരുണ്ടാക്കിയാൽ ആരായലും ഒരു ദയയും കാട്ടില്ല: ശാസനയുമായി നരേന്ദ്ര മോദി