Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

ബൈജൂസ് കടുത്ത പ്രതിസന്ധിയില്‍ ! നഷ്ടം 4,588 കോടിയെന്ന് റിപ്പോര്‍ട്ട്

ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്

Byju's losses 4588 cr reports
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (11:03 IST)
എഡ്യുടെക് ഭീമനായ ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് അവസാനിച്ച 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടമെന്നാണ് കണക്കുകള്‍. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 19 മടങ്ങ് നഷ്ടമാണ് കമ്പനിക്ക് നേരിട്ടത്. 2019-2020 വര്‍ഷത്തില്‍ 231.69 കോടിയായിരുന്നു നഷ്ടം. 
 
ബൈജൂസിന്റെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനം 2,704 കോടിയില്‍ നിന്ന് 2,428 കോടിയായി കുറഞ്ഞു. 
 
ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വന്‍ ഏറ്റെടുക്കലുകളാണ് ബൈജൂസ് നടത്തിയത്. എന്നാല്‍ ഇതില്‍ പല കമ്പനികളും വന്‍ നഷ്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി