Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വനിയമം രാജ്യത്തെ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് യോഗി ആദിത്യനാഥ്

പൗരത്വനിയമം രാജ്യത്തെ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് യോഗി ആദിത്യനാഥ്
, ഞായര്‍, 22 ഡിസം‌ബര്‍ 2019 (12:25 IST)
പൗരത്വഭേദഗതി നിയമം രാജ്യത്തെ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വഭേദഗതി നിയമത്തെ പറ്റി തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ വീണുപോകരുതെന്നും ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും അക്രമപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മതനേതാക്കളും മറ്റുള്ളവരും മുന്നോട്ട് വന്ന് തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ അക്രമപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രതിഷേധിക്കുന്നവർ വൻവില നൽകേണ്ടിവരുമെന്നും യോഗി സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്ഘട്ടിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; രാഹുലിന്റെ നേതൃത്വത്തില്‍ സമരം നാളെ