Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴിലുടമ 25കാരിയായ സ്വന്തം ഭാര്യയെ പ്രണിയിക്കാൻ ജോലിക്കാരനെ നിർബന്ധിച്ചു, പിന്നീട് പ്രണയം അവസാനിപ്പിക്കാനും, മനസുമടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

തൊഴിലുടമ 25കാരിയായ സ്വന്തം ഭാര്യയെ പ്രണിയിക്കാൻ ജോലിക്കാരനെ നിർബന്ധിച്ചു, പിന്നീട് പ്രണയം അവസാനിപ്പിക്കാനും, മനസുമടുത്ത് യുവാവ് ആത്മഹത്യ ചെയ്തു
, വ്യാഴം, 19 ഡിസം‌ബര്‍ 2019 (17:50 IST)
അഹമ്മദാബാദ്: പത്തൊൻപതുകാരന്റെ ദുരൂഹ മരണത്തിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങൾ. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മുതലാളിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് യുവാവിനെ ആത്മഹത്യിലേക്ക് നയിച്ചത്. എന്നാൽ സ്വന്തം ഭാര്യയെ പ്രണയിക്കാൻ കടയുടമ തന്നെയാണ് യുവാവിനെ നിർബന്ധിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
 
2018ലാണ് പത്തൊൻപതുകാരൻ നിർമൽ വസനിൽ കല്യാണ ചടങ്ങുകൾ അലങ്കരിക്കുന്ന വസ്തുക്കൾ വിൽക്കുന്ന കടയിൽ ജോലിയിൽ പ്രവേശിച്ചത്. മാസങ്ങൾ ഇവിടെ ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കതെ വന്നതോടെ യുവാവ് ജോലി ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ കുടിശിക ശമ്പളം ഉൾപ്പടെ തിരികെ നൽകാം എന്നും ജോലിയിൽ പ്രവേശിക്കണം എന്നും കടയുടമ പറഞ്ഞതോടെ പത്തൊൻപതുകാരൻ വീണ്ടും സ്ഥാപനത്തിൽ ജോലിക്കെത്തുകയായിരുന്നു.
 
എന്നാൽ പിന്നീട് ജോലിക്കെത്തിയ യുവാവിനോട് 25കാരിയായ തന്റെ ഭാര്യയെ പ്രണയിക്കാൻ കടയുടമ ആവശപ്പെടുകയായിരുന്നു. ജോലിയും കുടിശിക ശമ്പളവും ലഭിക്കുന്നതിനായി യുവാവ് ഇതിന് തയ്യാറായി. ഒടുവിൽ കടയുടമയുടെ ഭാര്യയുമായി യുവാവ് പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിപ്പിക്കണം എന്ന് കടയുടമ തന്നെ ആവശ്യപ്പെടുകായായിരുന്നു.
 
ഇതോടെ കാര്യങ്ങൾ യുവതിയോട് പത്തൊൻപതുകാരൻ പറഞ്ഞു എങ്കിലും ബന്ധത്തിൽനിന്നും പിൻമാൻ തനിക്കാവില്ല എന്ന് യുവതി 19 കാരനോട് വ്യക്തമാക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് യുവാവ് ജീവനൊടുക്കിയത്. 19 കാരന്റെ സഹോദരങ്ങൾ മൊബൈൽഫോൻ പരിശോധിച്ചതോടെയാണ് കടയുടമയുമായുള്ള സംഭാഷണങ്ങൾ ലഭിച്ചത്.
 
'നിങ്ങൾ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ നിങ്ങളുടെ ഭാര്യയെ പ്രണയിക്കാൻ തുടങ്ങി, ഇപ്പോൾ അവരും എന്നെ പ്രണയിക്കുന്നുണ്ട്. ഞങ്ങൾ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാൻ നിങ്ങൾ തന്നെ ആവശ്യപ്പെടുകയാണ് ഇത് ഉൾക്കൊള്ളാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ദയവു ചെയ്ത് കരുണ കാണിക്കു' എന്നിങ്ങനെയായിരുന്നു ഫോണിൽ കണ്ടെത്തിയ സംഭാഷണം. ഭാര്യയെ പ്രണയിക്കാൻ തൊഴിലുടമ പത്തൊൻപതുകാരനെ നിർബന്ധിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019, വിറപ്പിച്ച് ഫോനിയും മഹായും; ഇന്ത്യയെ പേമാരി ദുരിതത്തിലാക്കിയപ്പോൾ