പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ചിലയിടങ്ങളിൽ ഇന്റർനെറ്റ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഡിസംബർ 28 വരെ ബുലന്ദ്ഷാറിലും ഡിസംബർ 27 വരെ ഉത്തർപ്രദേശിലെ ആഗ്രയിലും ഇന്റർനെറ്റ് സേവനം നിർത്തിവെയ്ക്കുമെന്ന് സർക്കാർ.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ പ്രതിഷേധം മുൻകൂട്ടികണ്ടാണ് ആഗ്രയിലെയും ബുലന്ദ്‌ഷാറിലെയും ജില്ലാ ഭരണകൂടം ഈ തീരുമാനം എടുത്തത്. ബുലന്ദ്ഷാറിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. 
 
									
										
								
																	
	 
	നഗരത്തിലെ വെള്ളിയാഴ്ച ജുമാ നാമസക്കാരത്തിന് മുമ്പായി സഹാറൻപൂരിൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രമുഖ നഗരങ്ങളിലെല്ലാം ആളിപ്പടർന്ന വൻപ്രതിഷേധാഗ്നിയായി മാറിയിരിക്കുകയാണ് സി എ എ.