Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൗരത്വ ബിൽ; രാജ്യത്തിന്റെ അടിത്തറ തകർക്കാനുള്ള നീക്കം: ശിവസേനയെ പരോക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

പൗരത്വ ബിൽ; രാജ്യത്തിന്റെ അടിത്തറ തകർക്കാനുള്ള നീക്കം: ശിവസേനയെ പരോക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
, ചൊവ്വ, 10 ഡിസം‌ബര്‍ 2019 (15:51 IST)
ദേശീയ പൗരത്വ ബില്ലിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ അടിത്തറ തകർക്കാൻ പൌരത്വബില്ലിനു കഴിയുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ബില്ലിനെ പിന്തുണച്ച് ലോക്‌സഭയില്‍ വോട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ ശിവസേനയേയും രാഹുൽ ഗാന്ധി പരോക്ഷമായി വിമർശിച്ചു. 
 
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരായ ആക്രമണമാണ്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
 
രാഷ്ട്ര താത്പര്യം മുൻ‌നിർത്തി ബില്ലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ശിവസേന പ്രതികരിച്ചത്. ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. 
 
സംഭവത്തിൽ രാജ്യത്ത് വ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. അസമിനു പുറമേ അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണക്കാനിട്ട ഉള്ളിയുടെ മുകളിലൂടെ കാർ കയറി; നഗരസഭാ കൗൺസിലർക്ക് മർദനം