Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർ രാജിവെച്ചു, രാജീവ് ചന്ദ്രശേഖർ മന്ത്രിയാവും, കേന്ദ്രസർക്കാരിൽ വൻ അഴിച്ചുപണി

വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർ രാജിവെച്ചു, രാജീവ് ചന്ദ്രശേഖർ മന്ത്രിയാവും, കേന്ദ്രസർക്കാരിൽ വൻ അഴിച്ചുപണി
, ബുധന്‍, 7 ജൂലൈ 2021 (14:33 IST)
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ക്യാബി‌നറ്റ് പുനസംഘടന ഇന്ന് വൈകീട്ട് നടക്കും. ആറ് മണിക്ക് പുതുമുഖങ്ങളും പ്രമോഷൻ കിട്ടിയ സഹമന്ത്രിമാരുമടക്കം 43 പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.പുനസംഘടനയിൽ 28 പുതുമുഖങ്ങൾ ഇടംപിടിച്ചേക്കും. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി രണ്ടാം മോദി സ‍ർക്കാ‍ർ പുനസംഘടനയോടെ മാറുമെന്നും 13 വനിതകളെങ്കിലും പുനസംഘടനയുടെ ഭാ​ഗമായി മന്ത്രിമാരാവും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
 
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവ‍ർ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ എത്തിയിട്ടുണ്ട്. ജ്യോതിരാതിദ്യസിന്ധ്യ, രാജീവ് ചന്ദ്രശേഖർ, സർബാനന്ദ സോനോവാൾ,.ഭൂപേന്ദ്രർ യാദവ്, മീനാക്ഷി ലേഖി, അനുപ്രിയ പട്ടേൽ, അജയ് ഭട്ട്, ശോഭ കരന്തലജെ, സുനിത ഡുഗെ, പ്രീതം മുണ്ടെ,നാരയണ് റാണെ, കപിൽ പട്ടീൽ, എൽജെപി നേതാവ് പശുപതി നാഥ് പരസ്, ആർസിപി സിംഗ്, അശ്വിനി വൈഷ്ണവ്, എമ്മിവരെല്ലാം തന്നെ രാവിലെ തന്നെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു.
 
ഇവർക്കെല്ലാം തന്നെ പുനസംഘടനയുടെ ഭാഗമായി പദവികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി  രമേശ് പൊക്രിയാലും, തൊഴിൽ മന്ത്രി  സന്തോഷ് ഗാംഗ്വറും രാജി സമർപ്പിച്ചു. കർണാടകത്തിൽ നിന്നുള്ള സദാനന്ദ ഗൗണ്ടയ്ക്ക് പകരം ശോഭാ കരന്തലജ മന്ത്രിസഭയിൽ ഇടം നേടിയേക്കും. സഹമന്ത്രിമാരായ അനുരാ​ഗ് കശ്യപ്, പുരുഷോത്തം കൃപാല തുടങ്ങിയ മന്ത്രിമാ‍ർ ക്യാബിനറ്റ് മന്ത്രിയാവും എന്നാണ് വിവരം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഹർഷവർധന് പകരം മീനാക്ഷി ലേഖി ചുമതലയേറ്റെടുത്തേക്കും. ഏറ്റവും ആകാംക്ഷ നിലനിൽക്കുന്നത് ധനമന്ത്രിയുടെ കാര്യത്തിലാണ്. നി‍ർമ്മലാ സീതാരാമൻ ഇനി ധനമന്ത്രാലയത്തിൽ തുടരില്ലെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂലൈ എട്ടു മുതല്‍ 10 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പ്