Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുസംരക്ഷണത്തിനായി കൗ ക്യാബിനറ്റ് രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

പശുസംരക്ഷണത്തിനായി കൗ ക്യാബിനറ്റ് രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ
, ബുധന്‍, 18 നവം‌ബര്‍ 2020 (12:58 IST)
ഗോ സംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാർ കൗ ബ്യാബിനറ്റ് രൂപീകരിക്കുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
 
സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പ്രത്യേക വകുപ്പ്‌ രൂപീകരിക്കുന്നതെന്ന് ശിവ്രാജ് സിങ് ട്വീറ്റിലൂടെ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പുകള്‍ എന്നിവയെല്ലാം കൗ ക്യാബിനറ്റിന്റെ ഭാഗമാകും.
 
നവംബര്‍ 22 ന് പകല്‍ 12 മണിയ്ക്ക് അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണകേന്ദ്രത്തില്‍ കൗ കാബിനറ്റിന്റെ ആദ്യ യോഗം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ബാലൻസ് ചെയ്യാനുള്ള പൊളിറ്റിക്കൻ നാടകം, ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി