കോവിഡ് രോഗികളെ കര്‍ണാടകയിലേക്ക് കടത്തിവിടാന്‍ കേരളം ശ്രമിക്കുകയാണെന്ന് കര്‍ണാടക. ഹൈക്കോടതിയിലാണ് ഗുരുതരമായ ആരോപണമുയര്‍ത്തി കര്‍ണാടക രംഗത്തെത്തിയത്.
എന്നാല്‍ കര്‍ണാടകയുടെ നടപടി മനുഷ്യത്വ രഹിതമാണെന്നും പ്രശ്‌നം ഇന്നുതന്നെ പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഒരു ദിവസം പോലും ഇക്കാര്യത്തില്‍ കാത്തിരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്‍തമാക്കി.
ഈ കേസ് പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ ദേശീയപാത അടയ്‌ക്കാര്‍ കര്‍ണാടകയ്‌ക്ക് എന്താണ് അധികാരമെന്ന് കേരളം ചോദിച്ചു.
എന്തായാലും പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടിരിക്കുകയാണ്. രണ്ട് മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചു.