ജെഇഇ പരീക്ഷാമാതൃകയിൽ മെഡിക്കൽ പ്രവേശനത്തിനള്ള നീറ്റ് പരീക്ഷ ഓൺലൈനായി നടത്താൻ സാധിക്കില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് സെന്ററുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷയ്‌ക്ക് സെന്ററുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്തിക്കൂടെ എന്ന് സുപ്രീം കോടതി ജൂലൈ 29ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നത്. ഇതിനാണ് ടെസ്റ്റിങ് ഏജൻസി സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്.
ഒരേ ദിവസം, ഒരു ഷിഫ്റ്റില്‍ ഒരേസമയം ആണ് നീറ്റ് പരീക്ഷ നടത്തേണ്ടത്. പരീക്ഷയുടെ ഏകീകൃത സ്വഭാവം നിലനിർത്താൻ ആവശ്യമാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.