Publish Date: Tue, 01 Feb 2022 (08:08 IST)
Updated Date: Tue, 01 Feb 2022 (08:11 IST)
തിരുവനന്തപുരം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് വാവാ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. മൂര്‍ഖനെ ചാക്കിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പലപ്രാവശ്യം കയറ്റാന്‍ നോക്കിയിട്ടും സാധിച്ചില്ല. തുടര്‍ന്ന് കടിയേല്‍ക്കുകയായിരുന്നു.