മല്യക്ക് 900 കോടി രൂപയുടെ വായ്പ; ഐഡിബിഐ ബാങ്ക് മുന്‍ മേധാവി അറസ്റ്റിൽ
മല്യയ്ക്കു 900 കോടിയുടെ വൻവായ്പ നല്‍കിയ ഐഡിബിഐ ബാങ്ക് മുൻ ചെയർമാൻ അറസ്റ്റിൽ
വിജയ് മല്യയ്ക്കു വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഐഡിബിഐ ബാങ്കിന്റെ മുൻ ചെയർമാൻ ഉള്‍പ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കിംഗ്ഫിഷർ എയർലെൻസ് സാമ്പത്തിക വിഭാഗം തലവൻ രഘുനന്ദനനേയും ഐഡിബിഐ ബാങ്ക് മുൻ ചെയർമാൻ യോഗേഷ് അഗർവാളിനെയുമാണ് അറസ്റ്റ് ചെയ്തത്.
ഫെറ നിയമമനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ട്രിബ്യൂണൽ ഉത്തരവിട്ടതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടാതെ മല്യയുടെ വീടും അദ്ദേഹം ചെയർമാനായ യുണൈറ്റഡ് ബ്ര്യൂവറീസ് ഹോൾഡിങ് ലിമിറ്റഡ് സ്ഥാപനങ്ങളും അടക്കം പതിനൊന്നു സ്ഥലങ്ങളില്‍ സിബിഐ റെയ്ഡും നടത്തി.