Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങി; വികെ ശശികലയ്‌ക്കെതിരെ സിബിഐ കേസെടുത്തു

കാഞ്ചിപുരത്തെ പത്മദേവി മില്ലാണ് ശശികല വാങ്ങിയത്.

CBI files case against VK Sasikala

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 സെപ്‌റ്റംബര്‍ 2025 (17:20 IST)
നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തില്‍ വി കെ ശശികലയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. കാഞ്ചിപുരത്തെ പത്മദേവി മില്ലാണ് ശശികല വാങ്ങിയത്. മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 450 കോടി രൂപയുടെ നോട്ടുകള്‍ തന്നെ നല്‍കിയാണ് മില്ല് വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.
 
അതേസമയം തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് ഇകാര്യം ശുപാര്‍ശ ചെയ്യുന്നത്. ഉത്തര മേഖല ഐജിക്കാണ് തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി എസ് സുജിത്താണ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ