Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നിലധികം വാക്സിനുകൾ പരിഗണനയിൽ; കൊവിഡ് വാക്സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഒന്നിലധികം വാക്സിനുകൾ പരിഗണനയിൽ; കൊവിഡ് വാക്സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
, ഞായര്‍, 20 ഡിസം‌ബര്‍ 2020 (10:38 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് വസ്കിനുകൾക്ക് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമായും രണ്ട് വാക്സിനുകളാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ, ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ എന്നിവയാണ് ഇവ.
 
ഇരു കമ്പനികളും വാസ്കിന്റെ അടിയന്തര ഉപയോഗത്തിന് അപേക്ഷ നൽകി വിതരണത്തിനായി കാത്തിരിയ്കുകയാണ്. ആഗോള കമ്പനിയായ ഫൈസർ വാസ്കിൻ ഉപയോഗത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എങ്കിലും ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയിട്ടില്ല എന്നതിനാൽ അനുമതി നൽകിയേക്കില്ല എന്നാണ് വിവരം. ഇംഗ്ലണ്ട് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇതിനോടകം തന്നെ വാക്സിനേഷൻ ആരംഭിച്ചു. ഇന്ത്യയിൽ വാക്സിൻ വിതരണത്തിനായുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയിരുന്നു. മുൻഗണന പട്ടികയും തയ്യാറായിക്കഴിഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷിഗെല്ലാ രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നവരുടെ എണ്ണം 50 പിന്നിട്ടു, അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്