Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷിഗെല്ലാ രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നവരുടെ എണ്ണം 50 പിന്നിട്ടു, അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്

ഷിഗെല്ലാ രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നവരുടെ എണ്ണം 50 പിന്നിട്ടു, അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്
, ഞായര്‍, 20 ഡിസം‌ബര്‍ 2020 (09:52 IST)
കോഴിക്കോട്: കോഴിക്കോട് ഷിഗെല്ലാ രോഗലഷണങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് പിന്നിട്ടു. ഇതോടെ രോഗം പടരാതിരിയ്ക്കാൻ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ് നീക്കം ആരംഭിച്ചു. കോഴിക്കോട് കോട്ടാംപറമ്പിൽ 11 വയസുള്ള കുട്ടി ഷിഗെല്ലാ ബാധിച്ച് മരിച്ചിരുന്നു. ഇതോടെയാണ് വീടുകൾ തൊറും കയറിയിറങ്ങി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രദേശത്തെ 120 കി്ണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കടലുണ്ടി, ഫറോക്, പെരുവയർ, വാഴൂർ തുടങ്ങിയ പ്രദേശങ്ങളിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 
 
രോഗം റിപ്പോർട്ട് ചെയ്ത ഇടങ്ങളിലെല്ലാം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരാഴ്ച തുടർച്ചയായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. മനുഷ്യവിസർജ്യത്തിലൂടെയാണ് ബാക്ടീരിയ വെള്ളത്തിൽ കലരുക. മുതിർന്നവരെക്കാൾ കുട്ടികളിലാണ് രോഗം ഗുരുതരമായി മാറുക. രോഗം ബാധിച്ചവരുമായു സമ്പർക്കത്തിലൂടെ ഷിഗെല്ല വളരെവേഗം മറ്റുള്ളവരിലേയ്ക്ക് പടരും. പനി ഛർദി, വയറിളക്കം, വിസർജ്യത്തിൽ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം എന്ന് അരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസിൻറെ ലജ്ജയില്ലായ്‌മയാണ് അവരുടെ പരിതാപകരമായ സ്ഥിതിക്ക് കാരണം: പിണറായി