Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനസംഘടന നാളെ; യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന ലഭിച്ചേക്കും

ന്യൂഡല്‍ഹി , തിങ്കള്‍, 4 ജൂലൈ 2016 (09:56 IST)
പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച പുനസംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുനസംഘടനയില്‍ പ്രാതിനിധ്യം ലഭിക്കും.
 
ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ധനകാര്യം എന്നീ വകുപ്പുകളില്‍ അഴിച്ചുപണി നടക്കാന്‍ സാധ്യതയില്ല. പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, അനുപ്രിയ പട്ടേല്‍, മെഹന്ത് ആദിത്യാനന്ദ് തുടങ്ങിയവര്‍ അടക്കം അഞ്ചിനും പത്തിനുമിടയില്‍ പുതിയ മന്ത്രിമാര്‍ മന്ത്രിസഭയില്‍ പുതിയതായി ഉള്‍പ്പെടുത്തപ്പെട്ടേക്കും. മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പുനസംഘടനയില്‍ മാനദണ്ഡമാകുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലക്ടറോട് കോഴിക്കോട്ടെ ജനങ്ങൾ പൊറുക്കട്ടെ, തീരുമാനത്തെ പോസിറ്റീവായി കാണുന്നു; രാഘവൻ എം പി