തിരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിച്ചില്ല, മേയറെ ട്രക്കിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് പ്രദേശവാസികൾ

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (16:41 IST)
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് മേയറെ ഓഫീസിൽ കയറി മർദ്ദിച്ച ശേഷം ട്രക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കർഷകർ. മെക്സിക്കോയിലെ ലാസ്‌മാർഗറിത്താസിലാണ് സംഭവം ഉണ്ടായത്. കർഷകർക്ക് പുതിയ റോഡ് നിർമിച്ചുനൽകുമെന്ന് ലൂയിസ് ഫെർണാണ്ടസ് തിരഞ്ഞെടുപ്പിന് മുൻപ് വാഗ്ദാനം നൽകിയിരുന്നു ഇത് പാലിക്കാതെ വന്നതോടെയായിരുന്നു കർഷകരുടെ ആക്രമണം.
 
ഇത് രണ്ടാം തവണയാണ് മേയർ കർഷകരിൽനിന്നും ആക്രമണം നേരിടുന്നത്. മേയറുടെ ഓഫിസിലേക്ക് അതിക്രമിച്ചെത്തിയ 12 അംഗ സംഘം ഓഫീസ് തല്ലി തകർക്കുകയും മേയറെ ബലമായി പിടിച്ചുകൊണ്ടുപോയി ട്രക്കിന് പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് മേയറെ മോചിപ്പിച്ചത്.
 
ഇതോടെ പൊലീസും അക്രമികളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഇരുപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.       

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജോളിക്ക് മാനസിക പ്രശ്നമുണ്ടെന്ന് അഭിഭാഷകൻ, ഇത് പ്രതീക്ഷിച്ചതാണെന്ന് സോഷ്യൽ മീഡിയ