Webdunia - Bharat's app for daily news and videos

Install App

ഒരു രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2024 (16:37 IST)
ഒരു രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ രാം നാഥ് കോവിന്ദ് സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
 
2029 ഓട് കൂടി രാജ്യത്തെ നിയമസഭ, പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്. ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരെഞ്ഞെടുപ്പ് നടത്തിയ ശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരെഞ്ഞെടുപ്പ് നടത്താനാണ് മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും വേണം.
 
 പാര്‍ലമെന്റ്, നിയമസഭ തെരെഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ ആവശ്യമില്ലെന്നാണ് പാര്‍ലമെന്റ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം തദ്ദേശ തിരെഞ്ഞെടുപ്പ് സംസ്ഥാന വിഷയമായതിനാല്‍ വിഷയം അംഗീകരിക്കാന്‍ കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.
 
ഭേദഗതികളും പുതിയ ഉള്‍പ്പെടുത്തലുകളും അടക്കം 18 മാറ്റങ്ങളാണ് ഇതിനായി വേണ്ടത്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരെഞ്ഞെടുപ്പ് നടത്തണമെന്നും സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments