Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്‌പെടുത്ത 2000 രൂപ തിരിച്ചടയ്ക്കാന്‍ വൈകി; ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനംനൊന്ത് 25കാരന്‍ ആത്മഹത്യ ചെയ്തു

narendra

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (18:22 IST)
narendra
ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചതില്‍ മനം 25കാരന്‍ ആത്മഹത്യ ചെയ്തു. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു ഇയാളുടെ വിവാഹം. സാമ്പത്തിക പ്രതിസന്ധി മൂലം 2000 രൂപ ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നു. കുറച്ചുദിവസം കാലാവസ്ഥ മോശമായതിനാല്‍ ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് തുക തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല.
 
പിന്നാലെ ആപ്പ് ഏജന്റ്മാര്‍ ഭീഷണിപ്പെടുത്താനും തുടങ്ങി. ഭാര്യ അഖിലയുടെ ചിത്രങ്ങള്‍ ഇവര്‍ നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുകയും ചെയ്തു. പിന്നാലെ സംഭവത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണ്‍ലൈനില്‍ വരുത്തിയ പ്രോട്ടീന്‍ പൗഡര്‍ കഴിച്ച് കരള്‍ പോയി; അന്വേഷിച്ച് പോലീസ് എത്തിയത് വ്യാജ പ്രോട്ടീന്‍ പൗഡര്‍ ഫാക്ടറിയില്‍