Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുതലെടുപ്പ് വേണ്ട സജി, വിമാന ടിക്കറ്റ് വർദ്ധനയ്ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

മുതലെടുപ്പ് വേണ്ട സജി, വിമാന ടിക്കറ്റ് വർദ്ധനയ്ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

അഭിറാം മനോഹർ

, വെള്ളി, 6 ഡിസം‌ബര്‍ 2024 (13:11 IST)
വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനയ്ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്ക് അവൃദ്ധന 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതി എന്ന വ്യവസ്ഥയാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു നീക്കം ചെയ്തത്. വിമാന കമ്പനികള്‍ക്ക് തോന്നുന്നത് പോലെ ഇനി നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
 
രാജ്യസഭയില്‍ വ്യോമയാന ബില്‍ ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്. ഭാരതീയ വായുയാന്‍ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വര്‍ദ്ധനവ് തടയാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഡിജിസിഎ 2010ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഒരു മാസം മുന്‍പ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വ്യക്തമാക്കണം. അതേസമയം നിരക്കില്‍ വിമാനകമ്പനികള്‍ വ്യത്യാസം വരുത്തുന്നുവെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കും