Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപിഎഫ്ഒ: യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ആക്ടിവേഷൻ സമയപരിധി നീട്ടി

ഇപിഎഫ്ഒ: യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ ആക്ടിവേഷൻ സമയപരിധി നീട്ടി

അഭിറാം മനോഹർ

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (18:42 IST)
എമ്പ്‌ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ്(ഇഎല്‍ഐ) പദ്ധതി അനുസരിച്ച്ചുള്ള ആനുകൂല്യങ്ങള്‍ അല്‍ഭിക്കുന്നതിന് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ആക്ടിവേഷന്‍, ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവയുടെ സമയപരിധി എമ്പ്‌ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗണൈസേഷന്‍ നീട്ടി. ഡിസംബര്‍ 15 ആണ് പുതിയ സമയപരിധി. നേരത്തെ ഇത് നവംബര്‍ 30നായിരുന്നു.
 
തൊഴിലുടമകള്‍ക്കായി UAN ആക്ടിവേഷന്‍ തീയ്യതിയും ബാങ്ക് അക്കൗണ്ടിന്റെ ആധാര്‍ സീഡിംഗും ഡിസംബര്‍ 15 വരെ നീട്ടിയിരുന്നു. എമ്പ്‌ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷം പുതുതായി ജോലിയില്‍ ചേര്‍ന്ന എല്ലാ ജീവനക്കാരും ഇത് ചെയ്‌തെന്ന് ഉറപ്പാക്കുക. ഇപിഎഫ്ഒ എക്‌സില്‍ കുറിച്ചു.ജീവനക്കാര്‍ക്ക് ആനുകൂല്യം കൈമാറുന്നതിന് യുഎഎന്‍ ആക്ടിവേഷന്‍, ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവ ചെയ്യണമെന്നാണ് ഇപിഎഫ്ഒ പറയുന്നത്.
 
 പുതിയ ജീവനക്കാരെ നിയമിച്ചാല്‍ അവരുടെ പ്രൊവിഡന്റ് ഫണ്ടില്‍ ഉടമ നല്‍കുന്ന വിഹിതം 2 വര്‍ഷം സര്‍ക്കാര്‍ നല്‍കുന്നതാണ് ഇഎല്‍ഐ പദ്ധതി. 3,000 രൂപ വരെയാണ് ഇങ്ങനെ അനുവദിക്കുക. രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ സമ്പദ് ഘടനയ്ക്ക് കരുത്താകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sabarimala: ശബരിമലയിൽ 21 ദിവസം കൊണ്ടെത്തിയത് 15 ലക്ഷം ഭക്തർ, കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം കൂടുതൽ