Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രം. പതിനൊന്നാം വട്ട ചർച്ചയും പരാജയം

കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രം. പതിനൊന്നാം വട്ട ചർച്ചയും പരാജയം
, വെള്ളി, 22 ജനുവരി 2021 (17:43 IST)
കേന്ദ്രസർക്കാരും കർഷക സംഘടനകളും നടത്തിയ പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്നും നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം മുന്നോട്ട് വെച്ച ഉപാധികളേക്കാൾ മെച്ചപ്പെട്ടതായി കർഷക‌ർക്ക് എന്തെങ്കിലും ഉപാധിയുണ്ടെങ്കിൽ അറിയിക്കാം.
 
അതേസമയം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ട് വരണം എന്ന ആവശ്യം കർഷക സംഘടനകൾ ഇന്നത്തെ യോഗത്തിലും ഉന്നയിച്ചു.നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. സമരം നിര്‍ത്തിയാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിർത്തിവെയ്‌ക്കാം എന്ന കേന്ദ്രത്തിന്റെ നിർദേശവും സ്വീകാര്യമല്ല എന്ന നിലപാടാണ് കർഷക സംഘടനകൾ എടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്‌സ് 746 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു