ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെ നാലുവരി തുരങ്കപാത, ഇന്ത്യ ചൈന അതിർത്തിയിലേയ്ക്ക് സൈന്യത്തിന് അതിവേഗം പാഞ്ഞെത്താം

Webdunia
ബുധന്‍, 15 ജൂലൈ 2020 (08:52 IST)
ഡൽഹി: ബഹ്മപുത്ര നദിയ്ക്ക് കീഴിലൂടെ തന്ത്രപ്രധാന തുരങ്കപാത നിർമ്മിയ്ക്കാൻ തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അസമിലെ ഗോഹ്‌പൂർ, നുമാലിഗഡ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്നതായിരിയ്ക്കും നാലുവരി തുരങ്കപാത. നദിയ്ക്കടിയൂടെയുള്ള ഇന്ത്യയുടെ ആദ്യത്തെ തുരങ്കപാതായായിരിയ്ക്കും ഇത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തുരങ്കത്തിലൂടെ അസമും അരുണാചൽ പ്രദേശം താമ്മിൽ വർഷം മുഴുവൻ പരസ്‌പരം ബന്ധിപ്പിയ്ക്കാനാകും. 
 
ഇതാണ് തുരങ്കപാത നിർമ്മിയ്ക്കുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശം. സൈന്യത്തെയും ആയുധങ്ങളെയും വഹിച്ചുള്ള വാഹനങ്ങൾക്ക് 80 കിലോമീറ്റർ വേഗതിയിൽ തുരങ്കത്തിലൂടെ സാഞ്ചരിയ്ക്കാൻ സാധിയ്ക്കും. അതിർത്തിയിൽ അതിവേഗം സൈനിക നീക്കം നടത്താം എന്നതാണ് തുരങ്കപാതയുടെ പ്രധാന്യം. ചൈന ജിയാങ്സു പ്രവിശ്യയിൽ തൈഹു നദിക്കടിയിൽ പണിയുന്ന തുരങ്കത്തേക്കാൾ നീളമേറിയതാണ് ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെയുള്ള തുരങ്കപാത. 14.85 കിലോമീറ്ററാണ് തുരങ്ക പാതയുടെ നീളം. 10.79 കിലോമീറ്ററാണ് ചൈനയിലെ തുങ്കത്തിന്റെ നീളം 
 
അമേരിക്കൻ കാമ്പനിയായ ലൂയി ബഗറും, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ച്വർ ഡെവലപ്മെന്റ് കോർപ്പറേഷനും ചേർന്നാണ് ഈ തുരങ്കം നിർമ്മിയ്ക്കുന്നത്. ടണൽ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ഡിസംബറിൽ ആരംഭിയ്ക്കും. മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണം പൂർത്തീകരിയ്ക്കുക. ഇംഗ്ലീഷ് ചാനലിന് കീഴിലൂടെയുള്ള തുരങ്കപാതയ്ക്ക് സമാനമായി ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെയും പാത വേണം എന്ന് സൈന്യം കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

അടുത്ത ലേഖനം
Show comments